ദുരന്തഭൂമിയിലേക്കുള്ള യാത്രക്കിടെ മന്ത്രി വീണ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു ; പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Written by Taniniram

Updated on:

കോഴിക്കോട്: വയനാടിലേക്കുളള യാത്രാമധ്യേ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ മഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക സൂചന. എക്‌സറേയെടുത്ത് ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തും.

സ്‌കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്പിലെ വളവിലാണ് അപകടം നടന്നത്.

See also  ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; വീണാ ജോർജ്

Related News

Related News

Leave a Comment