നേതൃത്വവുമായി ഇടഞ്ഞ് സന്ദീപ് വാര്യർ സിപിഎമ്മിലേക്കെന്ന വാർത്ത തെറ്റെന്ന് സന്ദീപ് വാര്യർ

Written by Taniniram

Published on:

തിരുവനന്തപുരം: ബിജെപി വിട്ട് സിപിഎമ്മിലേക്കെന്ന വാര്‍ത്ത തളളി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ . ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും വിവരമുണ്ട്. കണ്‍വെന്‍ഷനുശേഷം ബി.ജെ.പി. പ്രചാരണത്തില്‍ സന്ദീപ് സജീവമല്ല. അതേസമയം, പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്‌കുമാര്‍ പ്രതികരിച്ചു.

പ്രചാരണ രംഗത്ത് സന്ദീപ് സജീവമാകാത്തതോടെ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സന്ദീപ് സി.പി.എം. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തവന്നു. എന്നാല്‍, ചര്‍ച്ച നടത്തിയെന്നത് തള്ളിയ സന്ദീപ്, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല.

See also  കോഴിക്കോട്ട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

Related News

Related News

Leave a Comment