മലയാള സിനിമാ സെറ്റുകളില്‍ കാരവാനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്‌നത ചിത്രീകരിക്കുന്നുവെന്ന് ആരോപണവുമായി തെന്നിന്ത്യന്‍ നടി രാധിക ശരത്കുമാര്‍. മലയാള സിനിമയില്‍ നടിമാര്‍ സുരക്ഷിതരല്ല. നടിമാരുടെ നഗ്‌നത സൂക്ഷിക്കാന്‍ പ്രത്യേക ഫോള്‍ഡറുകളുണ്ട്. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടാസ്വധിക്കുന്ന നടന്മാരെ താന്‍ നേരിട്ട് കണ്ടെന്നാണ് രാധിക പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പാടില്ലാത്തത് പലതും കേരളത്തില്‍ നടക്കുന്നു. അവരോട് ശക്തമായി പ്രതികരിച്ചു. ചെരുപ്പൂടി അടിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഏത് ചിത്രത്തിന്റെ സെറ്റിലാണ് ഇത് കണ്ടതെന്ന് അവര്‍ വെളിപ്പെടുത്തിയുമില്ല. എന്നാല്‍ രാധികയുടെ വെളിപ്പെടുത്തലില്‍ പോലീസിന് കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യം വരും. അതിക്രൂര ക്രൈമുകള്‍ കേരളത്തിലെ സെറ്റുകളില്‍ നടക്കുന്നുവെന്നാണ് വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്.