സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ; പ്രമുഖരടക്കം തൃശൂരിൽ 7 ലക്ഷം പേരെ പാർട്ടിയിലെത്തിക്കാൻ ജില്ലാ നേതൃത്വം

Written by Taniniram

Published on:

സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ അംഗത്വം നല്‍കി. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്‌ന് തുടക്കം കുറിച്ചാണ് നിരവധി ഹിറ്റ് ഗാനങ്ങളുടെ സംവിധായകന്‍ മോഹന്‍ സിത്താരയ്ക്ക് ആദ്യ അംഗത്വം നല്‍കിയത്.
ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറാണ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തത്. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലയില്‍ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 15 വരെയാണ് അംഗത്വ പ്രചാരണം.


പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ Dr. കൃഷ്ണാമൂര്‍ത്തി, Dr. ലക്ഷ്മി കൃഷ്ണമുര്‍ത്തി ബിജെപിയില്‍ അംഗത്വമെടുത്തു.

See also  പുതിയ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു ; കർഷക ദിനം

Related News

Related News

Leave a Comment