സംഗീതസംവിധായകൻ ജെറി അമൽ ദേവ് സൈബർ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; സിബിഐ എന്ന വ്യാജേനെ ഡിജിറ്റൽ അറസ്റ്റ്‌ !

Written by Taniniram

Published on:

സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടു. സൈബര്‍തട്ടിപ്പുകാര്‍ ഒന്നരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംഗീതസംവിധായകനെ വിളിച്ച സംഘം സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി പരാതി നല്‍കി.

സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 1,70000 രൂപ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ പണം നല്‍കിയില്ല.

സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകളില്‍ വീഴരുതെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

See also  ലഹരിക്കേസിൽ പ്രയാഗ മാർട്ടിന് പോലീസിന്റെ ക്ലീൻ ചിറ്റ്; ചോദ്യം ചെയ്യലിൽ കൃത്യമായി മറുപടി നൽകി.മൊഴി പുറത്ത്‌

Leave a Comment