ദുബായ് : തന്റെ വാഹനത്തിന് വേണ്ടി ഇഷ്ടപ്പെട്ട നമ്പര്‍ നേടാന്‍ ഉടമ മുടക്കിയത് 10.2 കോടി രൂപ. എ.എ 30 എന്ന നമ്പറിനാണ് ഏറ്റവും വലിയ തുക ലഭിച്ചത്. ദുബൈയില്‍ 2023 ലെ അവസാന ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം നടന്നിരുന്നു. ഈ ലേലത്തിലാണ് ഇത്രയും വലിയ തുകക്ക് ആഗ്രഹിച്ച നമ്പര്‍ ഒരാള്‍ സ്വന്തമാക്കിയത്.
തൊട്ടുപിന്നിലായി ഒ-48 (24.80 ലക്ഷം ദിര്‍ഹം), എ.എ 555 (25.60 ലക്ഷം ദിര്‍ഹം) എന്നീവയാണ്. എ.എ, ഐ, ജെ, എം, എന്‍, ക്യൂ, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസഡ് എന്നീ കാറ്റഗറികളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 ഫാന്‍സി നമ്പറുകളാണ് വര്‍ഷാവസാന ലേലത്തില്‍ ആര്‍.ടി.എ ഉള്‍പ്പെടുത്തിയത്.
ശനിയാഴ്ച ഗ്രാന്‍ഡ് ഹയാത്ത് ദുബായ് ഹോട്ടലിലാണ് ലേലം നടന്നത്. 114- മത് ഓപണ്‍ ലേലമാണ് ശനിയാഴ്ച നടന്നത്. ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ റോഡ് ഗതാഗത അതോറിറ്റി ആകെ നേടിയത് 5.1 കോടി ദിര്‍ഹം അഥവാ 113 കോടി രൂപയാണ്.