ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു.

Written by Taniniram Desk

Published on:

ബഹ്‌റൈന്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ആണ് മരിച്ചത്.

അനീഷ് ഫ്‌ലെക്‌സി വിസയില്‍ നിന്ന് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : ജയ്ത ധര്‍മരാജ്, മക്കള്‍ : പാര്‍വതി, രോഹിത്.

നേരത്തെ ബഹ്‌റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഐ.സി.ആര്‍.എഫിന്റെ സഹായത്തോടെ കെ.ടി സലീമിന്റെ നേതൃത്വത്തിലാണ് നടന്ന് വരുന്നത്. അനീഷിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു.

See also  മുഹമ്മദ് സമീറിനെ തേടിയെത്തിയത് വമ്പൻ സൗഭാഗ്യം

Leave a Comment