തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണവില കുറഞ്ഞു, ഇന്ന് പവന് കുറഞ്ഞത് 960 രൂപ

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്

ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1,760 രൂപയാണ്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്. ഇന്നലെ വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വർണ്ണ വില 2640 ഡോളറിൽ എത്തിയിരുന്നു. ഇതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. 

See also  തുടർച്ചയായി കൂപ്പുകുത്തി സ്വർണ വില , ഇന്നും വില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹപ്പാർട്ടിക്കാരും ആഭരണപ്രേമികളും

Related News

Related News

Leave a Comment