സ്വർണവില വീണ്ടും വർധിച്ചു

Written by Taniniram1

Published on:

ഇന്നും ഉയർന്ന് സ്വർണ വില. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില 46800 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് പത്ത് രൂപയും. നാമമാത്രമായ വര്‍ധനവാണുണ്ടായതെങ്കിലും രണ്ടാഴ്ചത്തെ കണക്ക് നോക്കിയാല്‍ 1500 രൂപയോളം വര്‍ധിച്ചു.

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണിത്. എണ്ണവില ഉയരുന്നതും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യവും ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതുമാണ് എണ്ണവില ഉയരാന്‍ കാരണമാകുന്നത്. വിപണിയില്‍ ആശങ്ക ഉടലെടുത്താല്‍ നിക്ഷേപകര്‍ സ്വാഭാവികമായും സ്വര്‍ണത്തിലേക്ക് തിരിയാനുള്ള സാധ്യത വര്‍ധിക്കും. സ്വര്‍ണവില കൂടുകയും ചെയ്യും. ഈ ഒരു വിപണി സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ ഡോളര്‍ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്.

Leave a Comment