Pixel 8A vs Pixel 7A: ഏതാണ് മികച്ചത്?

Written by Taniniram Desk

Updated on:

ഗൂഗിൾ(Google) പിക്സല്‍ സീരീസിലെ ഏറ്റവും പുതിയ മോഡലായ പിക്സല്‍ 8A കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മുന്‍ പിക്സല്‍ മോഡലായ 7Aയെ അപേക്ഷിച്ച് അപ്‌ഗ്രേഡ് ചെയ്‌ത ഹാർഡ്‌വെയർ, അൽപ്പം പുതുക്കിയ ഡിസൈൻ തുടങ്ങിയവയാണ് 8Aയില്‍ ഉണ്ടായിരിക്കുന്ന പ്രധാന മാറ്റങ്ങള്‍.

Pixel 8A vs Pixel 7A : ഡിസ്പ്ലേ / ഡിസൈൻ

പിക്സൽ 7A യില്‍ ഉണ്ടായിരുന്ന 1080 x 2400 പിക്സൽ റെസല്യൂഷനോടു കൂടിയ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ തന്നെയാണ് പിക്സല്‍ 8A യിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും 120HZ Refresh rate വളരെ സ്മൂത്തായ എക്സ്പീരിയന്‍സ് വാഗ്ദാനം ചെയ്യുന്നു. പിക്സല്‍ 7A യില്‍ വെറും 90 Hz ആയിരുന്നു refresh rate.
രണ്ട് ഫോണുകൾക്കും ഏകദേശം ഒരേ ഡിസൈന്‍ ആണെങ്കിലും പിക്സൽ 8A യില്‍ ഉള്ള Rounded corners ഫോണിന്‍റെ ഡിസൈനില്‍ പുതുമ സൃഷ്ടിക്കുന്നു. രണ്ട് ഫോണുകളിലും സ്റ്റീരിയോ സ്പീക്കറുകളും, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറുകളും ഉണ്ട്. രണ്ട് ഫോണുകൾക്കും IP67 റേറ്റിംഗ് ഉണ്ട്. അതായത് വെള്ളം, പൊടി തുടങ്ങിയവയില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണവും ഉറപ്പാക്കുന്നു.

Pixel 8A vs Pixel 7A : പ്രകടനം

ഗൂഗിളിൻ്റെ ടെൻസർ പ്രോസസറുകൾ രണ്ട് ഫോണുകൾക്കും ശക്തി പകരുന്നത്. പക്ഷേ പിക്സൽ 7Aയില്‍ ഉണ്ടായിരുന്ന ടെൻസർ G2 ചിപ്പിനെ അപേക്ഷിച്ച് പുതിയതും വേഗതയാര്‍ന്നതുമായ ടെൻസർ G3 ചിപ്പാണ് 8Aയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ഫോണുകളിലും 8 GB റാം ആണ് ഉള്ളത്. Pixel 8A രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു – 128GB കൂടാതെ 256GB, അതെ സമയം 7A യിൽ 128 GB മാത്രമേ ലഭ്യമാകൂ.
പിക്സൽ 8 ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുമ്പോൾ പിക്സൽ 7 A ഔട്ട്-ഓഫ്-ദി ബോക്‌സ് ആൻഡ്രോയിഡ് 13 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. Pixel 8A -ന് 7 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. Pixel 7A 5 വർഷം മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

Pixel 8A vs Pixel 7A : ക്യാമറ

ഗൂഗിള്‍ പിക്സല്‍ സീരീസിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ് ക്യാമറ.
7A-യെക്കാൾ കാര്യമായ അപ്ഗ്രേഡ് ഗൂഗിള്‍ 8Aയില്‍ നല്‍കിയിട്ടുണ്ട് . 64MP ആണ് 8Aയുടെ ക്യാമറ റെസല്യൂഷന്‍. ഇത് 7Aക്ക് സമാനമാണെങ്കിലും വലുപ്പമുള്ള ക്യാമറ സെന്‍സര്‍ 7Aയെ അപേക്ഷിച്ച് മെച്ചപ്പെട്ട ഫോട്ടോ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു. 13MP Ultrawide camera രണ്ടു ഫോണുകളിലും ഉണ്ട്.
മാജിക് എഡിറ്റർ, മാജിക് ഇറേസർ തുടങ്ങിയ പുതിയ ചില ക്യാമറ സവിശേഷതകൾ പിക്സല്‍ 8Aയുടെ ഫോട്ടോഗ്രഫി അനുഭവം മെച്ചപ്പെട്ടതാക്കുന്നു.

Pixel 8A vs Pixel 7A : ബാറ്ററിയും ചാർജിംഗും

പിക്സൽ 8 A യ്ക്ക് 7Aയേക്കാൾ അല്പം വലിയ ബാറ്ററിയുണ്ട് (4385mAh vs 4492mAh).
രണ്ട് ഫോണുകളിലും ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും സപ്പോര്‍ട്ട് ചെയ്യുന്നു,
7A -യിലെ 18W-മായി താരതമ്യം ചെയ്യുമ്പോൾ 8A -ന് അതിൻ്റെ 24W ചാര്‍ജര്‍ ഉപയോഗിച്ച് അൽപ്പം വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. അതിനൊപ്പം കുറച്ച് മെച്ചപ്പെട്ട ബാറ്ററി ലൈഫും 8A വാഗ്ദാനം ചെയ്യുന്നു.

See also  അറിയാം സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ കുറിച്ച്.

Pixel 8A vs Pixel 7A : ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?

Pixel 7A യുമായി താരതമ്യം ചെയ്യുമ്പോള്‍ Pixel 8A ചില ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുന്നു.
പ്രത്യേകിച്ച് അതിൻ്റെ ഡിസ്‌പ്ലേ, പ്രൊസസർ, ക്യാമറ, ബാറ്ററി ലൈഫ് എന്നിവയുടെ കാര്യത്തില്‍. എന്നിരുന്നാലും, ഈ അപ്‌ഗ്രേഡുകൾ ലഭിക്കാന്‍ അൽപ്പം ഉയർന്ന വില (52,999 രൂപ) നല്‍കേണ്ടി വരും.

പ്രകടനത്തിന്റെ കാര്യവും ലഭിക്കുന്ന ഫീച്ചറുകളും നോക്കിയാല്‍ ഏറ്റവും നല്ലത് പിക്സല്‍ 8A തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാൽ നിങ്ങളുടെ ബജറ്റ് ടൈറ്റ് ആണെങ്കില്‍ Pixel 7A ഇപ്പോഴും 36,999 രൂപയ്ക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു.

Highlight: Comparison between Google Pixel 8A and Google Pixel 7A

Googel Pixel 8A or Goole Pixel 7A: Which is a better phone?

Leave a Comment