ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി മെറ്റ.. ഇന്‍സ്റ്റയില്‍ റീല്‍സും ചിത്രങ്ങളും ഇനി പൊളിക്കും

Written by Web Desk2

Published on:

ഐഫോണ്‍ (I Phone) ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി മെറ്റ(Meta). ഐഫോണില്‍ ഇന്‍സ്റ്റാഗ്രാം (Instagram) ഉപയോഗിക്കുന്നവര്‍ക്ക് ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികച്ചതാക്കാന്‍ എച്ച്ഡിആര്‍ (HDR) സൗകര്യവുമായി മെറ്റ. ഐഫോണ്‍ 12 (I Phone 12) ലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണിലും ഈ സൗകര്യം ഉള്ളതായി മെറ്റ അറിയിച്ചത്.

എച്ചഡിആര്‍ സൗകര്യം വരുന്നതോടെ ആപ്പില്‍ അത്തരം വീഡിയോകളും ചിത്രങ്ങളും അപലോഡ് ചെയ്യാനും കൂടാതെ കാണാനും സാധിക്കും. സാധാരണ ചിത്രങ്ങളെക്കാള്‍ തെളിച്ചവും വ്യക്തതയുള്ളതുമാണ് എച്ച്ഡിആര്‍ ചിത്രങ്ങള്‍. അതുകൊണ്ട് തന്നെ റീല്‍സുകളും ചിത്രങ്ങളും വളരെ മനോഹരമായി തോന്നും.

മുന്‍പ് സാംസങ്ങുമായി സഹകരിച്ച് മെറ്റ സൂപ്പര്‍ എച്ച്ഡിആര്‍ അവതരിപ്പിച്ചിരുന്നു. സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 24 ലാണ് അവര്‍ ഇത് അവതരിപ്പിച്ചത്. ഈ സമാന ഫീച്ചറാണ് ഐഫോണുകളിലും മെറ്റ അവതരിപ്പിക്കുന്നത്.

Leave a Comment