Thursday, May 15, 2025

സൗജന്യ സേവനം നിർത്താൻ ഒരുങ്ങി വാട്സ്ആപ്പ്.

Must read

- Advertisement -

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ്. കോടിക്കണക്കിന് ഉപയോക്താക്കൾ ദിവസവും ഈ ആപ്പിൽ പരസ്പരം സന്ദേശമയയ്ക്കുന്നു. പലർക്കും വാട്സ്ആപ്പ് ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മിക്ക വാട്സ്ആപ്പ് ഉപയോക്താക്കളും അവരുടെ ചാറ്റുകളും ഫോട്ടോകളും വീഡിയോകളും ഗൂഗിളിൽ സൂക്ഷിക്കുന്നത് സൗജന്യമായാണ്. എന്നാൽ ഈ ബാക്കപ്പ് സേവനം അധികകാലം സൗജന്യമായി നിലനിൽക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാക്കപ്പ് ഗൂഗിളിൽ സൂക്ഷിക്കുന്നതിനായി ഉപയോക്താക്കൾ പണം നൽകേണ്ടി വന്നേക്കുമെന്നും സൂചനകളുണ്ട്.

കഴിഞ്ഞവർഷം അതായത് 2023ൻ്റെ അവസാനത്തിൽ ഗൂഗിൾ നിർണായകമായ ഒരു വിവരം പുറത്തു വിട്ടിരുന്നു. വാട്സ്ആപ്പിൽ ഉടൻ ഒരു മാറ്റം കാണുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരുന്നത്. ഈ മാറ്റം നിലവിൽ വരികയാണെങ്കിൽ അതിനുശേഷം ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവിൽ അൺലിമിറ്റഡ് ചാറ്റുകൾ സൗജന്യമായി സൂക്ഷിക്കാൻ കഴിയില്ല എന്നുള്ളതാണ് വസ്തുത. ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് വാട്സ്ആപ്പ് ഉപയോഗങ്ങൾ ഗൂഗിൾ ക്ലൗഡ് സ്റ്റോറേജിന് പണം നൽകേണ്ടിവരും. അല്ലെങ്കിൽ പഴയ ഡാറ്റകൾ ഇല്ലാതാക്കേണ്ടി വരും. ഇതിനായി വാട്സ്ആപ്പ് ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതും.

ഗൂഗിൾ ഡ്രൈവിൽ ഉപയോക്താക്കൾക്ക് സൗജന്യമായി 15 ജിബി ക്ലൗഡ് ഡാറ്റ ആക്‌സസ് ലഭിക്കും. നിലവിൽ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അത്രത്തോളം ബാക്കപ്പുകൾ സൃഷ്ടിക്കാം. എന്നാൽ ഈ വർഷം മുതൽ ഈ ചട്ടം മാറുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മാറ്റത്തിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവിൽ വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾ ക്ലൗഡ് സ്റ്റോറേജിൽ കൂടുതൽ ബാക്കപ്പ് ലാഭിക്കുകയാണെങ്കിൽ, അത് 15 ജിബി ഡാറ്റയായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ബാക്കപ്പുകളിൽ അനാവശ്യമായവ ഇല്ലാതാക്കേണ്ടി വരും.

ഗൂഗിൾ ഡ്രൈവിൽ 15ജിബിയിൽ അധികമായി ഡാറ്റകൾ സൂക്ഷിക്കുന്നതിന് പണം നൽകേണ്ടതുണ്ട്. ഇതിനായി ഗൂഗിൾ വൺ പ്ലാനുണ്ട്. ഇതിൽ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് സ്റ്റോറേജ് തിരഞ്ഞെടുക്കാം. പ്രതിമാസ, വാർഷിക പദ്ധതികൾ ഇവിടെയുണ്ട്. രണ്ട് വിഭാഗങ്ങളിലും മൂന്ന് പ്ലാനുകൾ വീതമുണ്ട്. പ്രതിമാസ അടിസ്ഥാന പ്ലാനിൽ 100 ​​ജിബി ഡാറ്റ ലഭ്യമാണ്. ഇതിൽ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 35 രൂപയാണ് നൽകേണ്ടത്. അതിനുശേഷം മാസം 130 രൂപ വീതം നൽകേണ്ടിവരും.

See also  അറിയാം സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ കുറിച്ച്.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article