- Advertisement -
ആമസോണ്‍ പ്രൈമില്‍ ഇനി പരസ്യങ്ങളും. പ്രൈം വീഡോയിയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പമാണ് പരസ്യങ്ങളും കാണിക്കുന്നത്. ചില രാജ്യങ്ങളിലാണ് ഇത് ആദ്യഘട്ടമായി തുടങ്ങുന്നത്. യു.എസ്, യുകെ, കാനഡ, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രൈം ഉപഭോക്തക്കള്‍ക്കാണ് ഇത് സംബന്ധിച്ച് ഇമെയില്‍ ലഭിച്ചിരിക്കുന്നത്. ഈ മെയിലിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ജനുവരി 29 മുതലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുക. നിശ്ചിത തുക നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും, തുടര്‍ന്ന് സിനിമകള്‍ കാണാന്‍ സാധിക്കുമെന്നും ഇമെയിലില്‍ കമ്പനി വ്യക്തമാക്കി. പരസ്യങ്ങള്‍ ഒഴിവാക്കാനായി 2.99 ഡോളറാണ് (248.8 രൂപ)യാണ് പ്രതിമാസം പ്രൈമിലേക്ക് നല്‍കേണ്ടതെന്നും കമ്പനി അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ മറ്റെല്ലാ രാജ്യങ്ങളിലേക്കും ഈ പ്ലാന്‍ വൈകാതെ എത്തും.