Friday, April 11, 2025

സ്ത്രീകളും നിയമങ്ങളും സാർവ്വദേശീയ സാഹിത്യോത്സവത്തിൽ(KLF)

Must read

- Advertisement -

സാർവ്വദേശീയ സാഹിത്യോത്സവത്തിൻ്റെ(KLF) കേരള സാഹിത്യ അക്കാദമിയിൽ ഒന്നാം വേദിയായ പ്രകൃതിയിൽ സ്ത്രീകളും നിയമവും എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ച നടന്നു . അഡ്വക്കേറ്റ് ആശ ഉണ്ണിത്താൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ പി. സതീദേവി(P Sathidevi), ഡോ. ഖദീജ മുംതാസ്Dr Khadeeja Mumthas), ഷീബ അമീർ(Sheeba Ameer), ശീതൾ ശ്യാം(Sheethal Syam) എന്നിവർ പങ്കെടുത്തു. കാലാകാലങ്ങളായി സ്ത്രീകളെ അടിച്ചമർത്തുന്നതുകൊണ്ടാണ് സ്ത്രീകളുടെ നിയമങ്ങളെക്കുറിച്ച് ഇങ്ങനെ ഒരു ചർച്ച ആവശ്യമായി വരുന്നതെന്നു പറഞ്ഞു തുടങ്ങിയ ചർച്ചയിൽ ഗാർഹികമായും പൊതു സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളും ചർച്ച ചെയ്യപ്പെട്ടു. നിയമങ്ങളൊക്കെ ഉണ്ടെന്നറിഞ്ഞാലും അത് ഉപയോഗിക്കാത്ത ജനതയാണ് നമ്മുടേതെന്നും ഏത് മേഖലയിലായാലും സ്ത്രീകളുടെ പ്രാതിനിധ്യം വളർത്തിക്കൊണ്ടായിരിക്കണം ഒരു രാജ്യത്തിൻ്റെ വളർച്ചയെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ലിംഗനീതിയും, ലിംഗസമത്വവും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അനുഭവിക്കുന്ന വിഷമങ്ങളും ചർച്ചയ്ക്ക് വിഷയമായി.
സ്ത്രീകളെ സ്ത്രീകൾ തന്നെ അറിയണമെന്നും എന്നാൽ മാത്രമെ അനീതിക്കെതിരെയുള്ള ഈ പോരാട്ടം അവസാനിക്കൂ എന്നും പാനൽ ചർച്ച ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നടത്തുന്ന സാഹിത്യോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് സർക്കാർ നേരിട്ട് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ഇത്തരമൊരു സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചത്. ഉള്ളടക്കത്തിൻ്റെ സമൃദ്ധി കൊണ്ടും വിഷയങ്ങളുടെ രാഷ്ട്രീയ ബലിഷ്ഠത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വളരെയധികം സജീവമാണ് ഈ സാഹിത്യോത്സവം.

See also  ''പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു.. ജീവിതത്തിലെ വലിയ ഫാന്‍ മൊമന്റ്'' - ശോഭന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article