Wednesday, April 2, 2025

ആദ്യദിനം പണംവാരിയത് ആര് ? ബോക്സ് ഓഫീസില്‍ നസ്ലിൻ, ടൊവിനോ ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍

Must read

- Advertisement -

ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. സ്വാഭാവികമായും ഒരുപിടി സിനിമകള്‍ ഇന്നലെ തിയറ്ററുകളില്‍ എത്തി. ഇക്കൂട്ടത്തില്‍ പ്രധാന ചിത്രങ്ങളായിരുന്നു നസ്ലിന്റെ പ്രേമലുവും ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും എന്നിവ. രണ്ട് ചിത്രങ്ങള്‍ക്കും ഭേദപ്പെട്ട മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഈ അവസരത്തില്‍ യുവതാര -സൂപ്പർതാര ചിത്രങ്ങള്‍ക്ക് ആദ്യ ദിനം ലഭിച്ച കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഒരുകോടിയോളം രൂപയാണ് അന്വേഷിപ്പിൻ കണ്ടെത്തും നേടിയിരിക്കുന്നത്. പ്രേമലു 90 ലക്ഷത്തില്‍ കൂടുതല്‍ അല്ലെങ്കില്‍ ഒരു കോടി അടുപ്പിച്ച്‌ നേടിയെന്നാണ് പറയപ്പെടുന്നത്. ആദ്യ ദിന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്നുമുതല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ വലിയ തോതില്‍ മാറ്റം വരാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ച്‌ പ്രേമലു എന്ന ചിത്രത്തിന്.

കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ആണ് രോമാഞ്ചം എന്ന ചിത്രം റിലീസ് ചെയ്തത്. അതുപോലൊരു ഹിറ്റിന് പ്രേമലും കളമൊരുക്കുമെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും സിനിമകളുടെ പോക്ക് എങ്ങോട്ടാണെന്ന് വീക്കെൻഡ് ആകുമ്പോഴേക്കും വ്യക്തമാകും. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്ത ചിത്രം പ്രമേലു നസ്ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷത്തില്‍ എത്തുന്നത്. ഡിമാൻഡ് മാനിച്ച്‌ പ്രേമലുവിന് എക്സ്ട്രാ 30 സ്ക്രീനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറിലാണ് നിർമ്മാണം. ടൊവിനോയ്ക്ക് ഒപ്പം സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി തുടങ്ങി നിരവധി പേർ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

See also  ഭർത്താവിനേക്കാൾ ആസ്തി ഭാര്യയ്ക്ക്, കോളിവു‍ഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികളെ കണ്ടോ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article