2023 ല്‍ ഇന്ത്യന്‍ ബോക്‌സോഫീസ് ഭരിച്ച ചിത്രങ്ങള്‍ ഏതൊക്കെ

Written by Taniniram Desk

Published on:

2023 ല്‍ നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വിജയമായെങ്കിലും ഗംഭീര വിജയങ്ങള്‍ നേടിയത് ചുരുക്കം സിനിമകളായിരുന്നു. ഒട്ടുമിക്ക ഭാഷകളിലേയും താരങ്ങളുടെ സിനിമകള്‍ റിലീസായ വര്‍ഷം കൂടിയായിരുന്നു 2023. എന്നാല്‍ വളരെ കുറച്ച് സൂപ്പര്‍ താരങ്ങള്‍ക്കെ ഇന്ത്യന്‍ ബോക്‌സോഫീസ് ഭരിക്കാന്‍ സാധിച്ചുള്ളൂ.

2023 ഏറ്റവും നേട്ടം ഉണ്ടാക്കിയത് ഷാരൂഖ് ഖാനായിരുന്നു. താരത്തിന്റെ മൂന്ന് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ആയത്. പഠാന്‍, ജവാന്‍, ഡങ്കി എന്നിവയായിരുന്നു മൂന്ന് ചിത്രങ്ങളും. അതില്‍ പഠാനം ജവാനും ആഗോള മാര്‍ക്കറ്റില്‍ 1000 കോടിയിലേറെ കളക്ടറ്റ് ചെയ്തു. വര്‍ഷവസാനം ഇറങ്ങിയ ഡങ്കി വിജയരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് പഠാന്‍ 634 കോടി വരുമാനമുണ്ടാക്കിയപ്പോള്‍ ജവാന്‍ 754 കോടിയാണ് നേടിയത്.

മൂന്നാംസ്ഥാനത്ത് രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ എന്ന സിനിമയാണ്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്ന് നേടിയത് 635 കോടിയോളം രൂപയാണ്. നാലാം സ്ഥാനത്തുള്ളത് സണ്ണി ഡിയോള്‍ നായകനായി എത്തിയ ഗദര്‍ 2 ആണ്. സണ്ണി ഡിയോളിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട സിനിമ ഗദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ്. ഗദര്‍ 2 625 കോടിയോളം രൂപയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നേടിയത്.

മൂന്നും നാലും സ്ഥാനങ്ങളില്‍ തമിഴ് സിനിമകളാണ്. വിജയ് നായകനായി എത്തിയ ലിയോ ഇന്ത്യയില്‍ നിന്ന് 421 കോടി നേടിയപ്പോള്‍ രജനികാന്ത് ചിത്രം ജയിലര്‍ 408 കോടിയാണ് നേടിയത്.

അഞ്ചാം സ്ഥാനത്ത് പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സലാര്‍ ആണ്. വര്‍ഷവാസാനം റിലീസ് ആയ ചിത്രം ഇതുവരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് നേടിയത് 305 കോടി രൂപയാണ്. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ ലിയോ ജയിലര്‍ എന്നീ ചിത്രങ്ങളുടെ റെക്കോഡ് മറികടക്കുമെന്നാണ് വിലയിരുത്തല്‍.

Related News

Related News

Leave a Comment