Thursday, April 3, 2025

ഒടുവിൽ തീരുമാനമായി…അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈയിൽ

Must read

- Advertisement -

ലോകം മുഴുവൻ ഉറ്റുനോക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ(Mukesh Ambani) മകൻ അനന്ത് അംബാനിയുടേത്(Anant Ambani). രാധിക മർച്ചൻ്റിൻ്റെയും(Radhika Merchant) അനന്തിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ നിരവധി പ്രശസ്തരാണ് മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ പങ്കെടുത്തത്.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹം എന്ന്, എവിടെ വെച്ച് നടക്കും എന്നതിൽ ചില സൂചനകൾ ലഭിച്ചിരിക്കുകയാണ്. ജൂലൈയിൽ ലണ്ടനിലെ സ്റ്റോക്ക് പാർക്ക് എസ്റ്റേറ്റിൽ വെച്ച് വിവാഹ ചടങ്ങുകളിലൊന്ന് നടക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. നേരത്തെ, ദമ്പതികളുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷവേളയിൽ, അനന്ത് തൻ്റെ അമ്മയോട് നന്ദി പ്രകടിപ്പിക്കുകയും മൂന്ന് ദിവസത്തെ ഇവൻ്റ് നടത്തിയതിൽ അവർക്ക് ക്രെഡിറ്റ് നൽകുകയും ചെയ്തിരുന്നു.

ലണ്ടനിലെ വിവാഹ ആഘോഷത്തിൻ്റെ ഭാഗമാകാൻ ബോളിവുഡ് സെലിബ്രിറ്റികളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം . അതിഥി പട്ടികയിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ബച്ചൻ കുടുംബം, രൺവീർ സിംഗ്, ദീപിക പദുക്കോൺ, വിരാട് – അനുഷ്ക, രൺബീർ-ആലിയ, വിക്കി-കത്രീന തുടങ്ങി നിരവധി പേരുകൾ ഉൾപ്പെടുന്നു.

See also  ഹണി റോസ് ജീവിതത്തിലെ കിടിലൻ വിശേഷം പങ്കുവയ്ക്കുന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article