Friday, April 4, 2025

നിങ്ങള്‍ പറ്റിക്കപ്പെട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു; അതൊരു പ്രാങ്ക് വീഡിയോ.. പ്രതികരണവുമായി വിശാല്‍

Must read

- Advertisement -

ചെന്നൈ : രണ്ട് ദിവസമായി തമിഴ് സിനിമാ ലോകത്ത് വിശാലായിരുന്നു വാര്‍ത്ത. ന്യൂയോര്‍ക്കില്‍ ഒരു പെണ്‍കുട്ടിയുമായി കറങ്ങി നടക്കുന്ന വിഡിയോ സൈബര്‍ ഇടങ്ങളില്‍ വന്നതോടെയാണ് വിശാലും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. താരത്തിന്റെ രഹസ്യ കാമുകി എന്ന തരത്തിലുള്ള പല ഗോസിപ്പുകളും പുറത്ത് വന്നു. എന്നാല്‍ ഇപ്പോള്‍ ആ വീഡിയോയുടെ സത്യവസ്ഥ വിശാല്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് താരം പ്രതികരണവുമായി വന്നത്.

”ക്ഷമിക്കണം സുഹൃത്തുക്കളെ, സമീപകാലത്ത് വന്ന വിഡിയോയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താന്‍ സമയമായി എന്ന് ഞാന്‍ കരുതുന്നു. വിഡിയോയിലുള്ള ലൊക്കേഷന്റെ കാര്യത്തില്‍ നിങ്ങള്‍ കരുതിയത് സത്യമാണ്, അതെ, ഞാന്‍ ന്യൂയോര്‍ക്കിലാണുള്ളത്. ഇത് എന്റെ കസിന്‍സുമായുള്ള പതിവ് അവധി കേന്ദ്രമാണ്. ഒരു വര്‍ഷത്തെ തിരക്കുകള്‍ക്ക് ശേഷം എല്ലാ വര്‍ഷവും എന്നെതന്നെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ ഇവിടെ എത്താറുണ്ട്.

https://twitter.com/VishalKOfficial/status/1740040839483789313

എന്നാല്‍ വിഡോയിയല്‍ കാണുന്ന മറ്റുകാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്മസ് ദിനത്തില്‍ എന്റെ കസിന്‍സ് ഒപ്പിച്ചൊരു തമാശയാണ്. എന്തായാലും എന്റെ കസിന്‍സ് സംവിധാനം ചെയ്ത പ്രാങ്ക് വീഡിയോ ലക്ഷ്യം കണ്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ ബാല്യത്തിലേക്ക് ഞാന്‍ മടങ്ങിപ്പോയി. കുട്ടിത്തമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. അത് നല്ലൊരു ഫീലിങ്ങാണ്. നിങ്ങള്‍ പറ്റിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു. ഇതോടുകൂടി വിഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ ഡിറ്റക്റ്റീവ് ബുദ്ധിയില്‍ കണ്ടെത്തിയിട്ടുള്ള എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ചില കമന്റുകള്‍ എന്നെ വേദനിപ്പിച്ചു. എന്നാലും ആരോടും പിണക്കമൊന്നുമില്ല. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു”. വിശാല്‍ എക്‌സില്‍ കുറിക്കുന്നു.

See also  Exclusive മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; സംഘടനപിടിക്കാന്‍ ഇനി താരങ്ങളുടെ യുദ്ധം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article