Tuesday, May 20, 2025

ഭീമൻ രഘുവിന്റെ വീഡിയോ വൈറൽ

Must read

- Advertisement -

ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാൻ ഓടിവരുന്ന രീതിയിലുള്ള നടൻ ഭീമൻ രഘുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ നടി വിളക്ക് തെളിക്കുന്നതും ഇതിനിടയിൽ ഭീമൻ രഘു ഓടി വേദിക്കരികിലേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷർട്ടാണ് അദ്ദേഹം ധരിച്ചത്.

ഈ വീഡിയോയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ. ഒരു വെബ്സീരീസിലെ സീനാണ് ഇതെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് താനിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സതീഷ് കുമാർ ആണ് ഇത് സംവിധാനം ചെയ്യുന്നതെന്ന് ഭീമൻ രഘു വ്യക്തമാക്കി.

ഒരു ഉദ്ഘാടനത്തിന് വരുന്ന സണ്ണി ലിയോണിനെ കാണാൻ ഓടി വരുന്ന സീൻ അഭിനയിക്കുകയായിരുന്നു. ഇതിനിടയിൽ ആരോ വീഡിയോ പകർത്തി മോശമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഭീമൻ രഘു പറഞ്ഞു. സീരീസിൽ സണ്ണി ലിയോണുമായി നൃക്കം ചെയ്യുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. . മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോൺ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിയത്. സണ്ണി നായികയായി രംഗീല എന്ന മലയാള ചിത്രം ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസായിട്ടില്ല.

See also  എമ്പുരാന്‍ റിലീസിന് മുമ്പ് സുകുമാരനെ ഓര്‍ത്ത് പൃഥ്വി ;അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article