ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒടിടിയിൽ എത്തിയിരിക്കുകയാണ്. നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചാണ് ചിത്രം എത്തിയത്. കൂട്ടത്തിലെ വമ്പൻ സർപ്രൈസായിരുന്നു നടൻ ശിവകാർത്തികേയന്റെ അതിഥി വേഷം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
പ്രതിഫലം വാങ്ങാതെയാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചത്. ഗോട്ടിന്റെ ഭാഗമായതിന്റെ സന്തോഷത്തിൽ ശിവകാർത്തികേയന് വിജയ് സമ്മാനിച്ചത് ആഡംബര വാച്ചാണ്. ഗോട്ട് ഷൂട്ടിനിടെ തന്നെയാണ് വിജയ് സ്നേഹസമ്മാനം നൽകിയത്. ശിവകാർത്തികേയന്റെ കയ്യിൽ വാച്ച് കെട്ടിക്കൊടുക്കുന്നതിന്റെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ചിത്രത്തിന്റെ അവസാന ഭാഗത്തിൽ വിജയ് തന്റെ കയ്യിലുള്ള തോക്ക് ശിവകാർത്തികേയന് നൽകുന്നതായാണ് കാണിക്കുന്നത്. അതോടെ തമിഴിലെ അടുത്ത ദളപതി ശിവകാർത്തികേയൻ ആകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.