Friday, April 4, 2025

ലിപ് ലോക്ക് സീനുകളെ കുറിച്ച് ഉണ്ണി മുകുന്ദൻ

Must read

- Advertisement -

കഠിനാധ്വാനം കൊണ്ട് മുൻനിര നായകന്മാരിൽ ഒരാളാകാൻ സാധിച്ച നടനാണ് ഉണ്ണി മുകുന്ദൻ(Unni Mukundan). വേറിട്ട അഭിനയമികവ് കൊണ്ട് തന്നെ ഉണ്ണിയ്ക്ക് ആരാധകർ ഏറെ ആണ്. സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് നടൻ തുറന്നു പറഞ്ഞിരിക്കുകയാണ്. ലിപ് ലോക്ക് സീനുകളുള്ള സിനിമകൾ വന്നാൽ താൻ അത് തിരുത്താറുണ്ടെന്നും ഉണ്ണി മുകുന്ദൻ (Unni Mukundan)പറഞ്ഞു.

”എന്റടുത്ത് വരുന്ന എല്ലാ കഥകളിലും ഇപ്പോള്‍ ലിപ്‌ലോക് ഉണ്ടാകും. ഞാന്‍ എല്ലാം മാറ്റിക്കളയും. ഞാന്‍ പറയും ലിപ്‌ലോക് ചെയ്യാം, പക്ഷെ ഇതേ സാധനം, ഇതേ ഇമോഷണലില്‍ വേറൊരു സീനില്‍ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ നന്നാകും. ഒരു പാട്ടിലൂടെയോ മറ്റോ പറ്റുമോ എന്ന് നോക്കും. സിനിമയ്ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
എനിക്ക് ഇപ്പോ അത്ര നാണമൊന്നും ഇല്ല. ഒരു നടന്‍ ഉമ്മ വയ്ക്കുന്നത് ഒരു സിനിമ വില്‍ക്കാനുള്ള കാരണമായി തോന്നുന്നില്ല. ഇത് വില്‍ക്കാനുള്ള ഒരു കാര്യമായിട്ട് ഞാന്‍ കാണുന്നില്ല. അതിന് വേണ്ടി ഞാന്‍ കണ്‍വിന്‍സ് ആകാറില്ല. ഫാമിലി ഓഡിയന്‍സ് ഇത് കാണുമ്പോള്‍ അസ്വാസ്ഥം ഉണ്ടാക്കും.

മിഖായേല്‍ എന്ന സിനിമയില്‍ ഹനീഫ് എന്നോട് പറഞ്ഞു, ഷര്‍ട്ട് ഇല്ലാതെ നടക്കണമെന്ന്. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായി. നീ ഫുള്‍ടൈം ജിമ്മില്‍ അങ്ങനെയല്ലേ എന്ന് ചോദിച്ചു. അത് വേറൊരു കാര്യമാണ്, സിനിമയില്‍ അങ്ങനെയല്ല. ലിപ്‌ലോക് സീന്‍ ചെയ്യാനും എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ കൂടെയുള്ള, എന്റെ സഹപ്രവര്‍ത്തകര്‍ പലരും നല്ല ഭംഗിയായിട്ട് പ്രൊഫഷണല്‍ ആയിട്ട് ചെയ്തിട്ടുണ്ട്.
പക്ഷെ എനിക്ക് എന്തോ അത് വര്‍ക്ക് ആവില്ല. ഞാന്‍ പറയുകയും ചെയ്തു, നമ്മളെ കൊണ്ട് പറ്റാത്ത കാര്യമാണല്ലോ. എന്റെ ഒന്ന്, രണ്ട് സിനിമകളില്‍ ബെഡ്‌റൂം സീന്‍സ് ഉണ്ട്. അത് പഴയ സിനിമകളിലെ പോലെ പൂക്കള്‍ കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന്. അപ്പോള്‍ എന്റെ ഫ്രണ്ട്‌സും ടീമും ഒക്കെ പറയും നീ ഒരുമാതിരി പഴഞ്ചന്‍ ലെവല്‍ ആണെന്ന് ഒക്കെ.

എല്ലാവരും എല്ലാം അറിയണമെന്ന് ഇല്ലല്ലോ. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എല്ലാത്തിലും ഫസ്റ്റ് അടിക്കണമെന്നില്ലല്ലോ. ഞാന്‍ അങ്ങനെയൊരു കുട്ടിയാ” എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

See also  സംസ്ഥാനചലച്ചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article