നടികര്‍ തിലകത്തിന് പകരം നടികര്‍

Written by Web Desk2

Published on:

കൊച്ചി : ടൊവിനോ നായകനായി എത്തുന്ന സിനിമയായിരുന്നു നടികര്‍ തിലകം. എന്നാലിപ്പോള്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് മാറ്റിയിരിക്കുകയാണ്. നടികര്‍ എന്നാണ് സിനിമയുടെ പുതിയ പേര്.

തമിഴ് നടന്‍ പ്രഭുവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സിനിമയുടെ പേര് മാറ്റിയത്. ഇതിഹാസ താരം ശിവാജി ഗണേശന്റെ മകനാണ് പ്രഭു. ‘നടികര്‍ തിലകം’ എന്ന പേരിലായിരുന്നു ശിവാജി ഗണേശന്‍ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പേര് മാറ്റിയത്. പ്രഭുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേര് മാറ്റിയതിന് നടന്‍ ലാലിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും പ്രഭു നന്ദി പറഞ്ഞു.

ലാലിന്റെ മകനായ ലാല്‍ ജൂനിയറായിരുന്നു സിനിമയുടെ സംവിധായകന്‍. അതുകൊണ്ട് തന്നെ ലാലിനെയാണ് പ്രഭു പേരുമാറ്റാനായി ആദ്യം ബന്ധപ്പെട്ടത്. ലാലിന്റെ ഇടപെടലാണ് പേരുമാറ്റത്തിലേക്ക് നയിച്ചത്. നടികര്‍ ഈ വര്‍ഷം മേയ് 3 ന് റിലീസ് ചെയ്യും.

Related News

Related News

Leave a Comment