പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ പുതിയ ചിത്രമാണ് ആടു ജീവിതം. 16 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്. റിലീസായ ദിനം മുതൽ തന്നെ റെക്കോർഡുകൾ ഭേദിച്ച് കൊണ്ടുള്ള തേരോട്ടമായിരുന്നു ആടുജീവിതത്തിന്റേത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്.
പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. ഇന്ത്യയിലെ വിവിധ ഭാഷകളിൽ റിലീസായ ചിത്രം മികച്ച പ്രതികരണമാണ് പാൻ-ഇന്ത്യൻ തലത്തിലും നേടുന്നത്.
220 കോടിയോളം നേടിയ ‘മഞ്ഞുമ്മൽ ബോയ്സിനെ’ യുകെ, അയര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ആടുജീവിതം പിന്നിലാക്കിയെന്നാണ് ഇൻഡസ്ട്രി അനലിസ്റ്റുകളുടെ റിപ്പോർട്ട്. 42 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ 8.7 കോടിയുടെ റെക്കോർഡാണ് വെറും 7 ദിവസംകൊണ്ട് ആടുജീവിതം മറികടന്നത്. 7.90 കോടി രൂപ കളക്ടുചെയ്ത ജൂഡ് ആന്റണി ചിത്രം 2018-ആണ് തൊട്ടുപിന്നിൽ.