Saturday, October 4, 2025

സലാറിലെ ആദ്യ​ഗാനമെത്തി….

Must read

- Advertisement -

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘സലാർ ഭാഗം 1 സീസ്‌ഫയര്‍’. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും പ്രതീക്ഷ വാനോളമാണ്. ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവന്നിരിക്കുകയാണ്. രവി ബസ്രൂർ ആണ് സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. മലയാളത്തിൽ രാജീവ് ഗോവിന്ദൻ എഴുതിയ വരികൾ ഇന്ദുലേഖ വാര്യരാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ സിംഗിൾ പ്രഖ്യാപനം മുതൽ, പ്രേക്ഷകർ കാത്തിരുന്ന “സൂര്യാങ്കം” എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അത്യധികം വൈകാരികമായ ഗാനം പ്രേക്ഷക മനസ്സിൽ ആദ്യ കേൾവിയിൽ തന്നെ ഇടംനേടിക്കഴിഞ്ഞു.

See also  ബാലയ്‌ക്കെതിരെ ഗുരുതര ആരോപണ൦; കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞു; എന്നെ ബലാത്സംഗം ചെയ്തു': എലിസബത്ത് ഉദയൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article