ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹണ്ട്’. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രം ഏറെക്കാലത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത് . പാരാനോർമ്മൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘ഹണ്ട് ‘
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹണ്ട്. മെഡിക്കൽ കോളേജ് ക്യാംപസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. പൊതുവെ ശാസ്ത്രത്തിലും യുക്തിയിലും വിശ്വസിക്കുന്ന കീർത്തിയുടെ യാദൃശ്ചികമായ ഒരു അതീന്ദ്രിയ അനുഭവത്തിലൂടെയാണ് ‘ഹണ്ട്’ മുന്നോട്ട് പോകുന്നത്.
ഭാവന, ചന്തുനാഥ്, രഞ്ജി പണിക്കർ, അതിഥി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയ ഒരു താരനിര സിനിമയിലുണ്ട്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഖിൽ ആനന്ദാണ്. ഹണ്ടിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും ഹരിതാ രായണനുമാണ്. സംഗീത സംവിധാനം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൻ ജോൺസൺ, എഡിറ്റിംഗ്, ഏ ആർ – അഖിൽ, കലാസംവിധാനം – ബോബൻ.