Tuesday, May 20, 2025

വരുന്നൂ ‘ഭ്രമയുഗം’ പ്രേക്ഷകർ ആകാംക്ഷയിൽ

Must read

- Advertisement -

മമ്മൂട്ടിയുടെ പുതിയ ചലച്ചിത്രമാണ് ‘ഭ്രമയുഗം’ . സിനിമാപ്രേമികൾ കത്തിരിക്കുന്ന രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസിന് മുന്നേ ‘ഭ്രമയുഗം’ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. ഫെബ്രുവരി 15 നാണ് തീയ്യറ്ററിൽ എത്തുന്നത് . ബ്ലാക്ക് ആൻഡ് വൈറ്റില്‍ എത്തുന്ന ‘ഭ്രമയുഗം . അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളം, തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. രൗദ്രഭാവത്തിലുള്ള മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണിക്കുന്നത്. അർജുൻ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ രാഹുല്‍ സദാശിവൻ തന്നെയാണ് .നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവർത്തി രാമചന്ദ്രനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാല്‍, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങള്‍- ടി ഡി രാമകൃഷ്ണൻ.

See also  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article