പുതിയ സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി; ബിനു പപ്പു കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക് ഉസ്മാന്‍

Written by Taniniram Desk

Published on:

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തിലാണ് സോഷ്യല്‍ മീഡിയ വഴി പുതിയ ചിത്രം തരുണ്‍ മൂര്‍ത്തി പ്രഖ്യാപിച്ചത്. ബിനു പപ്പു കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക് ഉസ്മാനാണ്.

‘2020 ന്റെ തുടക്കത്തിലാണ് ഓപ്പറേഷന്‍ ജാവ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വര്‍ഷാരംഭ ദിനത്തില്‍ പുതിയ തുടക്കം പ്രഖ്യാപിക്കുന്നത് ശുഭകരമാണെന്ന് കരുതുന്നു. എന്റെ പുതിയ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ പോവുകയാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കഥ സംവിധാനം എന്നല്ല, പകരം കഥ ബിനു പപ്പു, സംവിധാനം തരുണ്‍ മൂര്‍ത്തി എന്നായിരിക്കും തെളിഞ്ഞു വരിക.”

”എല്ലാം തുടങ്ങിയത് സൗദി വെള്ളക്കയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്താണ്. അന്ന് ജാവ 2 വിനെ പറ്റി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ചര്‍ച്ച ഒരു കഥയുടെ പ്ലോട്ടിലേക്കും നീണ്ടു. ബിനു ചേട്ടന്‍ നരേഷന്‍ അവസാനിച്ചപ്പോഴാണ് അപ്രതീക്ഷിതമായ വഴിത്തിരിവ് സംഭവിച്ചത്. ഞാന്‍ ഇത് ചെയ്‌തോട്ടെ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്കായില്ല. അദ്ദേഹത്തോട് എഴുതാനും പറഞ്ഞു. ആ ചര്‍ച്ചയാണ് ഒരു സിനിമയിലേക്ക് എത്തിയിരിക്കുന്നത്.”

”ഏറ്റവും മികച്ച സിനിമകള്‍ നിര്‍മിക്കുന്ന ആഷിക് ഉസ്മാന്‍ ഓപ്പറേഷന്‍ ജാവ കണ്ടതിന് ശേഷം സിനിമ ചെയ്യാനായി ഞങ്ങളെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ സിനിമ ഭാഗമായി. വിധിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഏരിയയിലേക്ക് കടക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല. പ്രേക്ഷകര്‍ക്ക് പുതിയ വിഷ്വല്‍ ട്രീറ്റ് നല്‍കാനുള്ള പ്രി പൊക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാന്‍ പോവുകയാണ്.” തരുണ്‍ മൂര്‍ത്തി കുറിച്ചു

Related News

Related News

Leave a Comment