Friday, April 4, 2025

സെല്‍ഫി മതി; അരി വേണ്ട; വിജയുമായുള്ള ആരാധികയുടെ രസകരമായ വീഡിയോ കാണാം

Must read

- Advertisement -

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും പങ്കെടുത്തിട്ടുള്ള താരമാണ് വിജയ്. ദുരിതങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് പലപ്പോഴായി സഹായവുമായി എത്തുന്ന വിജയിയെ നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ ഒരു സഹായ വിതരണവുമായി വിജയ് ഇന്നലെ എത്തിയിരുന്നു.

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കാണ് സഹായഹസ്തവുമായി വിജയ് എത്തിയത്. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

എന്നാല്‍ വിജയ് പങ്കെടുത്ത ഈ പരിപാടിയിലെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പലരും കിറ്റ് വാങ്ങിയിട്ട് വിജയുമായി സെല്‍ഫിയുമെടുത്താണ് അവിടെന്ന് മടങ്ങിയത്.

എന്നാല്‍ ആ വീഡിയോകളില്‍ ഒന്നില്‍, കിറ്റ് വാങ്ങാതെ താരത്തിനൊപ്പമുള്ള ഒരു സെല്‍ഫിയെടുത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. അപ്പോള്‍ കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയിയെയും വീഡിയോയില്‍ കാണാം. വേണ്ടെന്ന് മറുപടി പറഞ്ഞ് പോകുന്ന പെണ്‍കുട്ടിയെയയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പുമുള്ളവരും അടങ്ങിയതാണ് വീഡിയോ.. എന്തായാലും രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

https://twitter.com/AishThalapathy/status/1741030698595897534
See also  തമിഴില്‍ ഗംഭീര അരങ്ങേറ്റത്തിന് സുരാജ്; എത്തുക സൂപ്പര്‍ താരത്തോടൊപ്പം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article