- Advertisement -
വെങ്കട്പ്രഭു സംവിധാനം ചെയ്തു ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ‘ദി ഗോട്ട്’ അഥവാ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’.. പുതുവത്സര ദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതല്‍ ആവേശത്തിലാണ് ആരാധകര്‍.. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍.
സംവിധായകനായ നരേഷ് കുപ്പിളിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. തെലുങ്കിലെ തന്നെ സൂപ്പര്‍ ഹിറ്റായ പാഗലെന്ന സിനിമയുടെ സംവിധായകനാണ് നരേഷ് കുപ്പിളി.
നരേഷിന്റെ രണ്ടാമത്തെ സിനിമയുടെ പേരും ഗോട്ട് എന്നാണ്. സിനിമയുടെ പ്രമോഷണ്‍ നടക്കുകയാണെന്നും ചുരങ്ങിയ സമയത്തില്‍ സിനിമയുടെ പേര് മാറ്റാനാകില്ല എന്നുമാണ് നരേഷ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജയുടെ സിനിമയുടെ പേര് മാറ്റുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.