Saturday, October 18, 2025

‘ദ ഗോട്ടിന്’ ശേഷം രാഷ്ട്രീയത്തിലേക്കോ?

Must read

ചെന്നൈ : തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് (Thalapathy Vijay )ഉടന്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് സൂചന. വിജയുടെ അടുത്ത ചിത്രമായ ദ ഗോട്ടിന്റെ (Greatest of All Time Tamil Movie) ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.. ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

2026 -ലെ ഇലക്ഷന്‍ കേന്ദ്രീകരിച്ച് വിജയ് രാഷ്ട്രീയത്തിലേക്കുവരുമെന്നായിരുന്നു നേരെത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2024 പകുതിയോടെ തന്നെ താരം രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ വിജയ് നടത്തിയ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തരെ കണ്ടതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടീ രൂപീകരിക്കുന്നതിന്റെ നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article