ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമ; ഓസ്ക്കാറിൽ കുറഞ്ഞതൊന്നും മമ്മൂട്ടി അർഹിക്കുന്നില്ല : സന്ദീപാനന്ദ​ഗിരി

Written by Web Desk2

Published on:

മമ്മൂട്ടിയുടെ (Mammootty) പുതിയ ചിത്രം ഭ്രമയുഗം (Bramayugam) തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയിറങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭ്രമയുഗത്തിനും മമ്മൂട്ടിക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

എന്നാലിപ്പോള്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ (Swami Sandeepananda Giri) വാക്കുകകളാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണെന്ന് അഭിപ്രായപ്പെട്ട സന്ദീപാനന്ദഗിരി മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും ഓസ്‌കാറില്‍ (Oscar Award) കുറഞ്ഞതൊന്നും താരം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപാനന്ദഗിരിയുടെ കുറിപ്പ്.

ഫേസ്ബുക്ക് (Facebook) കുറിപ്പിന്റെ പൂര്‍ണരൂപം

ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു!

ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം,കൌമാരം,യൌവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.

#ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്, ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ….. ആൽഫ,ഫ്രാൻസിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്,അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക,എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!

മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ! ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു.ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ (Arjun Ashokan), സിദ്ധാർഥ് (Sidharth Bharathan), അമൽഡ ലിസ് (Amalda Liz), ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു.

സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!

എന്തായാലും സന്ദീപാനന്ദഗിരിയുടെ കുറിപ്പിനെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

See also  വൈ.എസ്.ആര്‍ ആയി വീണ്ടും മമ്മൂട്ടി.. 'യാത്ര' 2 ടീസര്‍ എത്തി

Related News

Related News

Leave a Comment