Saturday, April 5, 2025

‘കങ്കുവ’ സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്

Must read

- Advertisement -

ചെന്നൈയിലെ ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്ക് സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിലാണ് ‘കങ്കുവ’യുള്ളത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഷെഡ്യൂളിനാണ്. ചെന്നൈയിലെ ഷൂട്ടിനിടയിൽ താരത്തിന് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് സൂര്യയ്ക്ക് പരിക്കേറ്റത്. തോളിനാണ് പരിക്ക്. റോപ്പ് ക്യാമറ തെന്നിമാറി സൂര്യയുടെ തോളിൽ തട്ടിയാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം ഒരു ദിവസത്തേയ്ക് നിർത്തിവച്ചിരിക്കുകയാണ്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള കങ്കുവയിൽ മൂന്ന് ഗെറ്റപ്പുകളാണ് സൂര്യയ്ക്ക്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ഡിസംബറോടെ സിനിമ പൂർത്തിയാകും. 38 ഭാഷകളിൽ കങ്കുവ പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി. ചിത്രത്തിന് വലിയ വിഎഫ്എക്സ് വർക്ക് ആവശ്യമാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനാകുന്ന മുറയ്ക്ക് റിലീസ് പ്രഖ്യാപിക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി.

See also  ജിഷിനും അമേയയും പ്രണയദിനത്തിൽ സന്തോഷം പങ്കുവച്ചു….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article