Tuesday, October 14, 2025

സൂര്യയുടെ കങ്കുവ (KANGUVA)ടീസർ; ഇത് പൊളിക്കുമെന്ന് പ്രേക്ഷകർ

Must read

- Advertisement -

സൂര്യ(Suriya) നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ(Kanguva). ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ (Teaser)പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ടീസർ . ചിത്രം പുറത്തിറങ്ങുന്നതോടെ ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി കങ്കുവ മാറുമെന്ന് നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജ(K.E.Jnanavel Raja) പറയുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ(Boby Deol), ദിഷ പഠാനി (Disha Patani)തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. പരസ്പരം യുദ്ധം ചെയ്യുന്ന രണ്ട് ഗോത്ര തലവന്മാരായാണ് സൂര്യയും ബോബി ഡിയോലും ചിത്രത്തിലെത്തുന്നത്. ഞെട്ടിപ്പിക്കുന്ന വിഷ്യലുകളാണ് ടീസർ പങ്കുവയ്ക്കുന്നത്. രക്തരൂക്ഷിത യുദ്ധരംഗങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ദൃശ്യങ്ങളാണ് ടീസർ വാഗ്ദാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ, വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.

ഇന്ത്യക്ക് പുറത്തും വിജയിക്കാൻ സാധ്യതയുള്ളതിനാൽ 20 ഭാഷകളിൽ ചിത്രം റിലീസുചെയ്യുമെന്നാണ് നിർമ്മാതാവ് അറിയിച്ചിരുന്നു. ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്ന സൂര്യയുടെ കരിയറിലെ നിർണായക ചിത്രമായിരിക്കും കങ്കുവ.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article