സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും , സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകി ബി.ജെ.പി കേന്ദ്ര നേതൃത്വം

Written by Taniniram

Published on:

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനായി അനുമതി ലഭിച്ചു .ബി.ജെ.പി കേന്ദ്രനേതൃത്വം അനുകൂല നിലപാടെടുത്തതോടോ അനുമതി ലഭിക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം ഉടനുണ്ടാവും. സുരേഷ് ഗോപിയുടെ നിരന്തരമായ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയുമായി ബിജെപി കേന്ദ്രനേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു. സിനിമയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി പലയിടത്തും പ്രസംഗിച്ചിരുന്നു. സിനിമയിലെ കഥാപാത്രമാകാന്‍ സുരേഷ് ഗോപി താടിവളര്‍ത്തിത്തുടങ്ങിയിട്ടുമുണ്ട്. പുതിയ സിനിമയായ ഒറ്റക്കൊമ്പന് എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് വെച്ചാണ്. സുരേഷ് ഷൂട്ടിങ് ഡിസംബര്‍ 29-ന് തുടങ്ങി ജനുവരി 5 ന് അവസാനിക്കും. . ഈ ദിവസങ്ങളില്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധിഭാഗം ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

ഒറ്റക്കൊമ്പന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തില്‍ താടിയും സുരേഷ് ഗോപി വളര്‍ത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു.

See also  നിർമ്മല സീതാരാമന്റെ കേന്ദ്രബജറ്റിൽ സുരേഷ് ഗോപിക്കും തൃശൂരിനും സമ്പൂർണ്ണ അവഗണന

Leave a Comment