‘ബേബി ഡോൾ’ വീണ്ടും മലയാളത്തിലേക്ക്

Written by Taniniram Desk

Published on:

ബോളിവുഡിലെ ഗ്ലാമർ തരം സണ്ണി ലിയോൺ (Sunny Leone)വീണ്ടും മലയാള ചിത്രത്തിലേക്ക്. അണിയറ പ്രവർത്തകർക്കൊപ്പം സിനിമയുടെ പൂജ നടത്തുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി(Mammootty)യുടെ മധുരരാജയിലെ ഒരു ഗാനത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് കടന്നു വന്നത്. പിന്നീട് പാൻ ഇന്ത്യൻ സുന്ദരി എന്ന മലയാളം വെബ്സീരീസിലും താരം അഭിനയിച്ചു.

ഇപ്പോഴിതാ മലയാളം സിനിമയിലേക്ക് ‘റീ എൻട്രി’ നടത്തുകയാണ് സണ്ണി ലിയോൺ. ‘മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ പുരസ്കാര ജേതാവ് സന്ദീപ് പാമ്പള്ളിയാണെന്നാണ് റിപ്പോർട്ട്.

ജിസം 2′, ‘ജാക്ക്പോട്ട്’, ‘ഷൂട്ടൗട്ട് അറ്റ് വഡാല’, ‘രാഗിണി എംഎംഎസ് 2’ തുടങ്ങിയ ചിത്രങ്ങളിലെ സണ്ണി ലിയോണിന്റെ പ്രകടനങ്ങൾ ശ്രദ്ധ നേടിയിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’യിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്.

See also  സീമ വിവാഹിതയാകുന്നു; വരൻ…

Leave a Comment