Thursday, April 3, 2025

ജ്യോതികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുചിത്ര; തമന്ന കൊടുത്ത് വിട്ട വസ്ത്രങ്ങള്‍ നടി കത്തിച്ചു

Must read

- Advertisement -

സൂര്യയും ജ്യോതികയും കുറച്ച് നാളുകളായി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ചെന്നൈയില്‍ നിന്നും താരങ്ങള്‍ മുംബൈയിലേക്ക് താമസം മാറിയതുമായി ബന്ധപ്പെട്ടാണ് താരദമ്പതിമാരുടെ കുടുംബ കാര്യങ്ങള്‍ വാര്‍ത്തയില്‍ നിറയാന്‍ കാരണമായത്. ഇതിനിടെ സൂര്യ നായകനായ കങ്കുവ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തി.

സൂര്യ വിവിധ ഗെറ്റപ്പുകളില്‍ അഭിനയിച്ച സിനിമയാണെങ്കിലും പ്രതീക്ഷിച്ചതുപോലെ വിജയം നേടാന്‍ സിനിമയ്ക്കായില്ല. പിന്നാലെ സിനിമയെക്കുറിച്ചും ഭര്‍ത്താവിന്റെ പ്രകടനത്തെ പറ്റിയും അഭിപ്രായം രേഖപ്പെടുത്തി ജ്യോതിക രംഗത്ത് വന്നിരുന്നു. നടിയുടെ പരാമര്‍ശം ചൂണ്ടി കാണിച്ച് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര.

ജ്യോതിക വളരെ മോശം സ്ത്രീയാണെന്നും അത് വ്യക്തമാക്കാനുള്ള ചില ഉദാഹരണങ്ങള്‍ ഉണ്ടെന്നും പറഞ്ഞ സുചിത്ര നടി തമന്നയുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുകയാണ്. കങ്കുവ എന്ന സിനിമയെ കുറിച്ച് വരുന്ന മോശം നിരൂപണങ്ങളെ അപലപിച്ചാണ് നടി ജ്യോതിക പ്രസ്താവനയിറക്കിയത്. എന്നാല്‍ സിനിമ കണ്ട പ്രേക്ഷകരെക്കാളും സൂര്യയെ വിമര്‍ശിച്ചത് ശരിക്കും ജ്യോതികയാണെന്നാണ് സുചിത്ര ചൂണ്ടി കാണിച്ചത്. സിനിമയിലെ സൂര്യയുടെ പ്രകടനത്തെ കുറിച്ച് ആരും സൂര്യയെ കുറ്റം പറഞ്ഞില്ല. എന്നാല്‍ ആദ്യ അരമണിക്കൂര്‍ സിനിമ അത്ര നല്ലതല്ലെന്ന് പറഞ്ഞ് ജ്യോതികയാണ് സിനിമയെ കുറിച്ച് വളരെ മോശമായി സംസാരിച്ചത്.

ഭര്‍ത്താവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു ഭാര്യയും ഇത്തരമൊരു പ്രസ്താവന നടത്തില്ല. ബോളിവുഡില്‍ അവസരം കിട്ടാന്‍ വേണ്ടി ജോഡികളായി എത്തുന്നത് കൊണ്ടാണ് ജ്യോതിക ഇത് പറയാന്‍ കാരണം. ഇതുമൂലം തന്റെ ബോളിവുഡിലെ അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജ്യോതിക. ഇതിനെല്ലാം ഉത്തരവാദി സൂര്യയാണ്, അവന്‍ ജ്യോതികയെ മാത്രമേ ശ്രദ്ധിക്കുന്നുള്ളു. അവള്‍ക്ക് വേണ്ടി എല്ലാം ചെയ്യുന്നു.

മുടി ചീകി കൊടുക്കാനും മേക്കപ്പ് ഇടാനുമൊക്കെ ജ്യോതിക സൂര്യയോട് ആവശ്യപ്പെടുന്നു. സൂര്യയ്ക്ക് ഇപ്പോള്‍ 50 വയസ്സായി. ഇനിയിപ്പോള്‍ സൂര്യ ബോളിവുഡില്‍ പോയി ഓഡിഷന്‍ നടത്തണോ? യഥാര്‍ത്ഥത്തില്‍ സൂര്യ ഒരു പാപമാണ്. ജ്യോതിക യഥാര്‍ത്ഥത്തില്‍ ചന്ദ്രമുഖിയെ പോലെയാണ്. ജ്യോതികയ്ക്ക് ഒരു സുഹൃത്ത് പോലുമില്ല. അവര്‍ എല്ലാവരോടും അഹങ്കാരത്തോട് കൂടിയാണ് സംസാരിക്കുന്നത്.

തമന്നയും സൂര്യയും അയന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ വിദേശത്ത് നിന്ന് തമന്ന ജ്യോതികയുമായി ഫോണില്‍ സംസാരിച്ചു. എന്നിട്ട് കുട്ടിക്കള്‍ക്ക് ഡ്രസ്സ് വാങ്ങി കൊടുത്തയക്കാമെന്ന് പറഞ്ഞു. ഇത് കേട്ട ജ്യോതിക അതിനെന്താ അയച്ചോളാന്‍ പറഞ്ഞു. പിന്നീട് സൂര്യ വീട്ടിലേക്ക് തമന്ന വാങ്ങിയ ഡ്രസ്സ് കൊണ്ടുവന്നപ്പോള്‍ ജ്യോതികയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ അത് എടുത്ത് തീയിലിട്ട് നശിപ്പിച്ചു. അങ്ങനെയൊരു കഥാപാത്രമാണ് ജ്യോതികയെന്നാണ് ഗായിക സുചിത്ര അഭിമുഖത്തില്‍ പറഞ്ഞത്.

ഇരുവരും മുംബൈയിലേക്ക് താമസം മാറിയത് മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണെന്ന് പറയുന്നു. ജ്യോതിയുടെ നുണയ്ക്ക് സൂര്യയും കൂട്ടുനില്‍ക്കുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് സിംഗപ്പൂരില്‍ പോവുകയാണെന്ന് പറഞ്ഞാല്‍ സാരമില്ല, പക്ഷേ മുംബൈയിലേക്ക് പോയി എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഒന്നും ഇത് ചോദിക്കാത്തതെന്നും സുചിത്ര ചോദിക്കുന്നു.

See also  തമിഴ് സൂപ്പർ താരം ജയം രവി വിവാഹമോചിതനായി; അവസാനിപ്പിച്ചത് 15 വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article