‘ഞാനെപ്പോഴും ഹാങ്ങോവറിൽ ആയിരുന്നു’-ശ്രുതി ഹാസൻ

Written by Taniniram Desk

Published on:

നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ ജീവിത യാത്രയെക്കുറിച്ച് തുറന്നു പറയുകയും കഴിഞ്ഞ എട്ട് വർഷമായി താൻ സമാധാനപരമായിരിക്കുന്നതിന്റെ കാരണത്തെ കുറിച്ചും പറഞ്ഞു. താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാൽ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ.

“ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.”- ശ്രുതി ഹാസൻ പറഞ്ഞു.

See also  നോ പറയേണ്ടിടത്ത് നോ പറയാൻ സ്ത്രീകൾ തയ്യാറാകണം; മലയാള സിനിമയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സണ്ണി ലിയോൺ

Leave a Comment