Sunday, August 10, 2025

”പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു.. ജീവിതത്തിലെ വലിയ ഫാന്‍ മൊമന്റ്” – ശോഭന

Must read

- Advertisement -

‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശോഭന. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ശോഭന തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ജീവിതത്തിലെ ഒരു വലിയ ഫാന്‍ മൊമന്റ് ആയിരുന്നുവെന്നാണ് പ്രധാനമന്ത്രിക്കുമൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് ശോഭന പറയുന്നത്..

ശോഭനയുടെ കുറിപ്പ് ഇങ്ങനെ

‘ഒരു വലിയ ഫാന്‍ മൊമന്റ്!

തൃശൂരില്‍ നടത്തിയ പരിപാടിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു. വനിതാ സംരക്ഷണ ബില്‍ പാസാക്കുന്ന ചടങ്ങില്‍ ഞാനും ഒരതിഥിയായിരുന്നു.” – ശോഭന കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പരിപാടി തൃശൂരില്‍ നടന്നത്. പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തില്‍ നടി ശോഭനയും മുഖ്യ അതിഥിയായിരുന്നു.

See also  പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർമിലിത്തിയോ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article