ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ചിത്രങ്ങള്‍ കാണാം..

Written by Taniniram Desk

Published on:

മലയാളികളുടെ പ്രിയതാരം ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും തനൂജ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തിയത്.

Related News

Related News

Leave a Comment