Saturday, October 18, 2025

സീമ വിവാഹിതയാകുന്നു; വരൻ…

Must read

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത്(Seema Vineeth) വിവാഹത്തിനൊരുങ്ങുന്നു. സീമയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തികച്ചു൦ സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ സീമ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തത്.


‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം തനിക്ക് സമ്മാനിച്ചുവെന്നും ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകളാണെന്നും പോസ്റ്റില്‍ സീമ പറയുന്നു.

കസവ് സാരിയായിരുന്നു ചടങ്ങില്‍ സീമയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള ഈ സാരിയില്‍ ചെക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. സ്ലീവില്‍ നിറയെ വര്‍ക്കുകളുള്ള ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ഒപ്പം ഒരു ഹെവി ചോക്കറും ജിമിക്കി കമ്മലും ആഭരണമായി അണിഞ്ഞു. സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായിരുന്നു സീമ. കസവ് കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു നിഷാന്തിന്റെ വേഷം.

സീമയുടെ വരനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

https://www.instagram.com/reel/C58LXLhoARb/?utm_source=ig_embed&ig_rid=8cab2bb9-cd58-4189-9c18-39a69539dd7c

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article