Friday, April 18, 2025

സീമ കൊണ്ടുവിട്ടത് സ്വർഗത്തിലാണെന്ന് ബീന

Must read

- Advertisement -

കല്യാണരാമൻ അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ബീന കുമ്പളങ്ങി. നടിയുടെ ദുരിത ജീവിതത്തെക്കുറിച്ച് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ചലചിത്ര സംഘടനയായ അമ്മ നിർമ്മിച്ച് നൽകിയ വീട്ടിൽ സഹോദരങ്ങളുടെ അവഗണന നേരിട്ടതും, മാനസിക പീഡനങ്ങൾക്കൊടുവിൽ ബീന വീട് വിട്ടിറങ്ങുകയുമായിരുന്നു.

അടൂർ മഹാത്മ ജനസേവന കേന്ദ്രമാണ് നടിയ്‌ക്ക് അഭയം നൽകിയത്. എല്ലാത്തിനും നിമിത്തമായതാകട്ടെ ജീവകാരുണ്യ പ്രവർത്തകയും ചലചിത്ര നടിയുമായ സീമ ജി നായരും. സീമയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ താൻ ജീവനൊടുക്കുമായിരുന്നെന്നും ബീന മുമ്പ് വ്യക്തമാക്കിയിരുന്നു. തന്റെ പുതിയ ജീവിതത്തെക്കുറിച്ച് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.സീമ തന്നെ കൊണ്ടുവിട്ടത് സ്വർഗത്തിലാണെന്ന് ബീന പറയുന്നു.

പിതാവിന് പണ്ട് കൊപ്ര കച്ചവടമായിരുന്നു. ഭാഗം വച്ചപ്പോൾ എല്ലാം പോയി. അപ്പച്ചൻ, അമ്മ, അമ്മൂമ്മയടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. ഞങ്ങൾ ഏഴ് മക്കളാണ്. അപ്പച്ചന് വേറെ വരുമാനമൊന്നുമില്ല. ഇവരെയെല്ലാം ഞാൻ നോക്കി. പത്ത് പതിനെട്ട് വയസുമുതൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. വരവില്ലാതായതോടെ തഴയപ്പെട്ടു.

എന്റെ ആധാരം ചോദിച്ചതുമുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അനുജത്തിയും ഭർത്താവും ആക്കി ചിരിച്ചു. എന്തിനാണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ആലോചിച്ചപ്പോൾ അന്തംവിട്ടുപോയി. മാനസികമായി വളരെയേറെ തകർന്നു. കട്ടിലിൽ പറ്റിക്കിടന്നു. അച്ഛനും അമ്മയുമില്ല. കെട്ടിയോനും മരിച്ചു. മക്കളും ഇല്ല. അതെങ്കിലും അവർക്ക് ഓർക്കാമായിരുന്നു. ഇതിനിടയിലാണ് സീമയെ വിളിക്കുന്നതും ഇവിടെ കൊണ്ടാക്കുന്നതും- നടി വ്യക്തമാക്കി.

See also  'നേരി'ൻ്റെ നേരിന്നറിയാം; ട്രെയ്‌ലർ വൈകീട്ട് 5ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article