ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ഹീറോകളില്‍ മുന്‍നിരയിലുള്ള സഞ്ജയ് ദത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ചിത്രങ്ങളുടെ പേരിലല്ല. പകരം അദ്ദേഹത്തിന്റെ വിസ്‌കി ബ്രാന്‍ഡിന്റെ പേരിലാണ്. ബിസിനസിലും വമ്പന്‍ സക്‌സസ് നേടിയിരിക്കുകയാണ് താരം.
ദത്തിന്റെ പ്രീമിയം വിസ്‌കി ബ്രാന്‍ഡാണ് ഗ്ലെന്‍വാക്കി. ഈ വിസ്‌കി വെറും ഏഴു മാസം കൊണ്ട് ആറ് ലക്ഷം ബോട്ടിലുകളാണ് വിറ്റുമ പേയാത.് പ്രീമിയം സ്പിരിറ്റ് ബിസിനസില്‍ വലിയ മുന്നേറ്റമാണ് കുറഞ്ഞ കാലയളവില്‍ ഈ ബ്രാന്‍ഡ് നേടിയിരിക്കുന്നത്. 2023ലാണ് തന്റെ വിസ്‌കി ബ്രാന്‍ഡുമായി താരം ബിസിനസിലേക്ക് എത്തുന്നത്. വില്‍പന കണക്കുകളില്‍ മുന്‍നിരയിലേക്കുള്ള കുതിപ്പിലാണ് ബ്രാന്‍ഡെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തം. അതായത് ഇന്ത്യന്‍ പ്രീമിയം മദ്യ വിപണിയില്‍ ഒഴിവാക്കാനാകാത്ത ബ്രാന്‍ഡായി ഗ്ലെന്‍വാക്ക് ജൈത്രയാത്ര തുടരുകയാണ്.
700 മില്ലി ബോട്ടിലിന് 1600 രൂപയാണ് വില. രാജ്യത്തെ വര്‍ധിച്ചുവരുന്ന ബിസിനസ് മത്സരരംഗത്ത് താരത്തിന്റെ പ്രശസ്തിയും ഈ ബ്രാന്‍ഡിന്റെ വമ്പന്‍ പ്രീതിക്കും വിപണനത്തിനും കാരണമായെന്ന് വേണം കരുതാന്‍.
ദില്ലി, ഹരിയാന, ദാമന്‍ ആന്‍ഡ് ദിയു, ചണ്ഡീഗഡ്, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കം പത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഗ്ലെന്‍വാക്ക് വില്‍പന നടത്തുന്നത്.