Wednesday, April 2, 2025

സാനിയ ഇയ്യപ്പന്റെ സ്റ്റൈലിഷ് ബിക്കിനി ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

Must read

- Advertisement -

മലയാള യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ (Saniya Iyappan). അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ ഫിലിപ്പീൻസിൽ നിന്നുള്ള സാനിയയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ബിക്കിനി ധരിച്ചുള്ള അതീവ ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവച്ചവയിലുണ്ട്.

ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ‘നാണമില്ലേ’ എന്ന തരത്തിലുള്ള അധിക്ഷേപ കമന്റുകളുമുണ്ട്.

തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി സാനിയ പങ്കുവയ്ക്കാറുണ്ട്.

വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്. പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ൽ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എമ്പുരാൻ’ ആണ് പുതിയ സിനിമ.

See also  തെന്നിന്ത്യൻ സിനിമയുടെ കാവൽക്കാരനായി സലാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article