Thursday, April 3, 2025

‘അമ്മയാകാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു’, സമാന്തയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Must read

- Advertisement -

തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണിയായി വിശേഷിപ്പിക്കാവുന്ന സുന്ദരിയാണ് സാമന്ത(Samantha) റൂത്ത് പ്രഭു. തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടേയുമാണ് സമാന്ത കടന്നു പോകുന്നത്. അതെ സമയ൦ ഫാമിലി മാന്‍ സീസണ്‍ ടു(Family Man season 2)വിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സമാന്ത ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ്. 2021 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും (Naga Chaithanya)പിരിയുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇരുവരും പിരിയുന്നത്.

ഇതിന് പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്‌നങ്ങളുമെത്തി. തനിക്ക് മയോസൈറ്റിസ് ആണെന്ന സമാന്തയുടെ തുറന്നു പറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സമാന്ത തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് സമാന്ത.

ഒരു അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സമാന്ത. താന്‍ എന്നും സെറ്റില്‍ഡൗണ്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണെന്നും അമ്മയാകാന്‍ സമയമൊന്നുമില്ലെന്നുമാണ് സമാന്ത പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം…

”വൈകിയെന്ന് തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്‌നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും, പക്ഷെ എനിക്ക് തോന്നുന്നത് അമ്മയാകാന്‍ പറ്റാത്ത പ്രായമില്ലെന്നാണ്” സമാന്ത പറയുന്നു. ഇപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

”ഞാന്‍ ഇപ്പോള്‍ വളരെയധികം സന്തോഷം അനുഭവിക്കുന്നുണ്ട്. എന്നെ നോക്കാനും ശ്രദ്ധിക്കേണ്ടത് എന്താണെന്നും അറിയാം. ജീവിതത്തില്‍ വളരെ നല്ലൊരു ഘട്ടത്തിലാണ് ഇപ്പോള്‍ ഞാന്‍. സത്യസന്ധമായി തന്നെ വളരെ സന്തോഷത്തിലാണ്. എല്ലാ ദിവസവും അതിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍ സാധിക്കുന്നു. സാധാരണ ദിവസങ്ങളോട് മുമ്പ് ഞാനിത്ര കടപ്പെട്ടിരുന്നില്ലെന്ന് തോന്നുന്നു” എന്നും സമാന്ത പറയുന്നുണ്ട്.

See also  നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article