Tuesday, May 20, 2025

പേർഷ്യൻ രാജ്യത്തിലെ സുൽത്താൻ..; ഫുൾ രോമാഞ്ചിഫേക്കഷനുമായി സലാർ റിലീസ് ട്രെയിലർ

Must read

- Advertisement -

സിനിമാ പ്രേക്ഷകര്‍ ഈ വര്‍ഷാവസാനം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’… ഈ ആഴ്ച റിലീസ് ആകുന്ന ചിത്രത്തിന്റെ റിലീസ് ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.. തെലുങ്കിന് പുറമെ സലാര്‍ മലയാളം, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്..

പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് ശേഷം പ്രശാന്ത് അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണിത്.

രണ്ട് ഉറ്റ സൃഹുത്തുക്കളായിരുന്നവര്‍ ബദ്ധവൈരികളാകുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.. രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ എന്നാണ്.

ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ഈശ്വരി റാവും, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്.

See also  നസ്രിയയുടെ ഈ പുതിയ ലുക്ക് എങ്ങനെയുണ്ട്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article