Thursday, November 6, 2025

സായ് പല്ലവി പ്രണയത്തിൽ ? കാമുകൻ 2 കുട്ടികളുടെ പിതാവായ നടൻ

Must read

പ്രേമം സിനിമയിലെ മലര്‍ മിസ്സായി മലയാളികള്‍ക്ക് സുപരിചതയായ സായ് പല്ലവി പ്രണയത്തിലെന്ന് വാര്‍ത്തകള്‍. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരു നടനുമായാണ് താരം പ്രണയത്തിലായിരിക്കുന്നതെന്ന് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ ആരാധകര്‍ ഇതു നിഷേധിക്കുന്നുണ്ടെങ്കിലും ഈ വാര്‍ത്തകള്‍ സത്യമാണെന്നാണ് തെലുങ്ക് സിനിമാ വൃത്തങ്ങള്‍ പറയുന്നത്.
വ്യക്തി ജീവിതം സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ മറച്ചു വയ്ക്കുന്ന താരത്തിന്റെ താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ നേരത്തെയും ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു നടനാണ് താരത്തിന്റെ കാമുകനെന്നാണ് അടക്കം പറച്ചിലുകള്‍. ഈ നടന്‍ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ആരാധകര്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും താരം ഇതു വരെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

അമരന്‍ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാര്‍ത്തികേയന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍. നാഗ ചൈതന്യയ്ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേല്‍ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article