Monday, February 24, 2025

അഭിലാഷം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ; സൈജു കുറുപ്പ് തകർക്കും

Must read

സൈജു കുറുപ്പ് (SAIJU KURUP)നായകനാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം അഭിലാഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മണിയറയിലെ അശോകൻ സംവിധാനം ചെയ്ത ഷംസു സെയ്ബയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ . സൈജു കുറുപ്പിനെ കൂടാതെ അർജുൻ അശോകനും തൻവി റാമുമാണ് ചിത്രത്തിൽ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

സെക്കന്റ്‌ ഷോ പ്രൊ ഡക്ഷൻസിന്റെ(Second Show Productions) ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും ചിത്രത്തിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം – സജാദ് കാക്കു, സംഗീത സംവിധായകൻ – ശ്രീഹരി കെ നായർ , എഡിറ്റർ – നിംസ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കലാസംവിധാനം – അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്, ഗാനരചന – ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ – പി സി വിഷ്ണു , VFX – അരുൺ കെ രവി, കളറിസ്റ്റ് – ബിലാൽ റഷീദ് സ്റ്റിൽസ് – ഷുഹൈബ് എസ്. ബി. കെ ഡിസൈൻസ് – വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ – ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ – ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് – 123 മ്യൂസിക്സ്, മീഡിയ പ്ലാനിങ് – പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഓ – വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

See also  'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്ക് ഇളയരാജയുടെ വക്കീൽ നോട്ടീസ്…
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article