ഖാൻ കുടുംബത്തിൽ നിന്നും വരുന്ന താര പുത്രിയാണ് സെയ്ഫ് അലി ഖാന്റെ(Saif Ali Khan) മകളും നടിയുമായ സാറ അലി ഖാൻ(Sara Ali Khan). 2018 ൽ തന്റെ സിനിമ ജീവിതം ആരംഭിച്ച സാറയുടെ ആദ്യ രണ്ടു ചിത്രങ്ങളും വാണിജ്യപരമായി വിജയിക്കുകയും ചെയ്തവയാണ്. കൂടാതെ ആദ്യ ചിത്രത്തിന് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.
ഇപ്പോഴിതാ സാറയുടെ ഒരു റാംപ് വാക് ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലാക്മെ(Lakme) ഫാഷൻ വീക്ക് വേദിയിൽ തന്റെ പൊള്ളലേറ്റ ശരീരം മേക്കപ് ചെയ്ത് മറയ്ക്കാതെയാണ് സാറ എത്തിയത്. ഇത്തരത്തിലുള്ള പാടുകൾ മറ്റുള്ളവർ മറയ്‌ക്കാന്‍ ശ്രമിക്കുമ്പോൾ സാറ യാതൊരു ആശങ്കയുമില്ലാതെ അത് തുറന്നു കാട്ടിയിരിക്കുകയാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
.