സിനിമ ചിത്രീകരണത്തിനിടെ പരിക്ക്; സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍

Written by Web Desk2

Updated on:

മുംബൈ : സിനിമ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍. കാല്‍മുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ട്രൈസെപ് സര്‍ജറിക്ക് വിധേയനാക്കി. തിങ്കളാഴ്ച രാവിലെയാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിച്ചത്. മുബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് അദ്ദേഹത്തെ പ്രവേശിച്ചത്.

സെയ്ഫ് അഭിയനയിക്കുന്ന പുതിയ ചിത്രത്തില്‍ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. ഭാര്യ കരീന കപൂറും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്.

See also  അപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്

Leave a Comment