ആരാണ് അടിച്ചു കയറി വാ വീഡീയോ ആദ്യം പോസ്റ്റ് ചെയ്തത്; ആളെ അന്വേഷിച്ച് റിയാസ് ഖാന്‍; ലഞ്ചോ ഡിന്നറോ ഒരുമിച്ച് കഴിക്കാം

Written by Taniniram

Published on:

സോഷ്യല്‍ മീഡിയയിലെ മിന്നുതാരമാണ് ഇപ്പോള്‍ റിയാസ് ഖാന്‍. ജലോത്സവത്തിലെ ദുബായ് ജോസിന്റെ തകര്‍പ്പന്‍ ഡയലോഗ് അടിച്ചു കയറി വാ ഇപ്പോള്‍ വന്‍ ഹിറ്റാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ ക്യാരക്ടറിനെ ഇപ്പോള്‍ ശ്രദ്ധേയമാക്കിയത് ട്രോളന്മാരാണ്. തിയറ്ററില്‍ പരാജയമായ കുഞ്ചാക്കോ ബോബന്‍ നായകനായ ജലോത്സവത്തിലെ കേരനിരകളാടും എന്ന ഗാനം മാത്രമാണ് ഇതുവരെ ശ്രദ്ധിക്കപ്പെട്ടത്.

https://www.instagram.com/reel/C8rIvHWREF4

ഇപ്പോഴിതാ ഈ ട്രോള്‍ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കുകയാണ് റിയാസ് ഖാന്‍. ”എന്റെ ആഗ്രഹത്തിനുവേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ‘അടിച്ചുകേറി വാ’ എന്ന വിഡിയോ ആദ്യമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ ആരാണ്? എനിക്ക് കാണണം. ഒരുമിച്ചൊരു ഫോട്ടോ എടുക്കണം. ലഞ്ചോ ഡിന്നറോ ഒപ്പമിരുന്ന് കഴിക്കണം. നന്ദി പറയണം.” റിയാസ് ഖാന്‍ പറഞ്ഞു. റിയാസ് ഖാന് ട്രോള്‍ വീഡിയോയിലൂടെ വന്‍ നേട്ടമാണ് ഉണ്ടായത്. പുതുതായി പുറത്തിറങ്ങിയ ഡിഎന്‍എ എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ തിളങ്ങിയത് റിയാസ് ഖാനാണ്. പുതിയ ഒരുപാട് ചിത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചു.നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചതോടെ ദുബായ് ഗോള്‍ഡന്‍ വിസയും അദ്ദേഹത്തെ തേടിയെത്തി.

കഴിഞ്ഞദിവസം ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

See also  സ്റ്റാര്‍ മാജിക് ഷോയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജീവ് വിവാഹിതയായി

Leave a Comment